വടകര: വടകര സാഹിത്യവേദി വർഷംതോറും നൽകി വരാറുള്ള മൂടാടി ദാമോദരൻ സ്മാരക പുരസ്കാരം എം ആർ രേണു കുമാറിന്റെ ‘പറിച്ചു പുത’ എന്ന കവിത സമാഹാരം അർഹമായതായി. സാഹിത്യ വേദി പ്രസിഡൻറ് ഡോ. എ. കെ. രാജൻ, സെക്രട്ടറി പുറന്തോടത്ത് ഗംഗാധരൻ, അവാർഡ് കോ-ഓർഡിനേറ്റർ കെ.വീരാൻകുട്ടി എന്നിവർ അറിയിച്ചു. കോട്ടയം ജില്ലയിലെ കാരാപ്പുഴ സ്വദേശിയായ എം ആർ രേണുകുമാർ കവിത,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ബാലസാഹിത്യം, പഠനം, വിവർത്തനം തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട് . കേരള സാഹിത്യ അക്കാദമി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് , എസ് ബി ടി എന്നിവയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.കെ.സച്ചിദാനന്ദൻ, ഡോ. ഇ.വി. രാമകൃഷ്ണൻ, സാവിത്രി രാജീവൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് കൃതി തിരഞ്ഞെടുത്തത്. ഇരുപതിനായിരം രൂപയും ശില്പവും ആണ് അവാർഡ്. ഏപ്രിൽ ആറിന് വൈകിട്ട് നാലിന് മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന മൂടാടി ദാമോദരൻ അനുസ്മരണ സമ്മേളനത്തിൽ വച്ച് സാഹിത്യ നിരൂപകൻ സജയ് കെ.വി.അവാർഡ് സമ്മാനിക്കും.