വാണിമേല്‍: എംഎസ്എഫ് വാണിമേല്‍ പഞ്ചായത്ത് കമ്മിറ്റി പ്ലസ് വണ്‍ അഡ്മിഷന് പരിശീലന പരിപാടി ‘ദിശ 24’ സംഘടിപ്പിച്ചു. ക്രസന്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് നജ്മു സാഖിബ് അധ്യക്ഷത വഹിച്ചു. അഷ്റഫ് കൊറ്റാല, അസ്ലം കളത്തില്‍, സുബൈര്‍ തോട്ടക്കാട്, വി കെ ജാഫര്‍ തുടങ്ങിയവര്‍
സംസാരിച്ചു. പ്രശസ്ത കരിയര്‍ വിദഗ്ധരായ വി.അസീസ്, എസ്.മുഹമ്മദ് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. എംഎസ്എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അന്‍ഷില്‍ വെള്ളിയോട് സ്വാഗതവും ട്രഷറര്‍ അന്സിഫ് വി കെ നന്ദിയും പറഞ്ഞു.