വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആശ ഹോസ്പിറ്റലിന് മുന്‍വശം വലിയ വളപ്പില്‍ സരോജന്റെ വീട്ടിലേക്കും തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലേക്കുള്ളമുള്ള വഴി തടസപ്പെടുത്തുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലം കെ.മുരളീധരന് എംപി സന്ദര്‍ശിച്ചു. നാളെ അടിയന്തരമായി നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കും എന്ന് എംപി ഉറപ്പുനല്‍കി. കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന്, കെ.സുനില്‍കുമാര്‍, ടിപി ശ്രീലേഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സത്യഭാമ, റോയല്‍ വാസു, ബിജു.വി.വി, ഒ.കെ ജിജു, സുരേഷ് ബാബു പുതിയ പുരയില്‍
എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.