വടകര: കുറിഞ്ഞാലിയോട് സുന്നി സെന്റര്‍ മുഖ്യ രക്ഷാധികാരിയും നീലിയത്ത് ഇര്‍ഷാദുസ്സിബിയാന്‍ മദ്രസ പ്രസിഡന്റുമായ എം.പി മൊയ്തു മുസ്ല്യാര്‍ (84) അന്തരിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം, എസ്വൈഎസ് വടകര മേഖല പ്രസിഡന്റ്, കുറിഞ്ഞാലിയോട് ആലന്നൂര്‍ മഹല്ല് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
ഭാര്യ: പരേതനായ ചാലില്‍ മമ്മു മുസ്ല്യാരുടെ മകള്‍ ആയിശ കുമ്മങ്കോട്. മക്കള്‍: അസ്മ, സൗദ, അബ്ദുറഹീം, ഹംസ സഖാഫി. മരുമക്കള്‍: ജാബിര്‍ മുതുവടത്തൂര്‍, അബ്ദുല്‍ മജീദ് ആര്യന്നൂര്‍, മുഫീദ മാങ്ങോട്, സല്‍മ പെരുവയല്‍. സഹോദരങ്ങള്‍: മറിയം, നഫീസ കുരിക്കിലാട്, പരേതരായ മുഹമ്മദ് ഫൈസി, കുഞ്ഞാമി മൊകേരി, കുഞ്ഞയിഷ തൈക്കണ്ടി.