വടകര: ഭരണകൂട പരാമര്‍ശങ്ങളുടെ പേരില്‍ പ്രശസ്ത ഇറാന് സംവിധായകന് മുഹമ്മദ് റസലോഫിനെ കോടതി എട്ടു വര്‍ഷത്തെ തടവിനും ചാട്ടവാറടിക്കും ശിക്ഷിച്ചതില്‍ മൂവി ലവേഴ്സ് വടകര ശക്തമായി പ്രതിഷേധിച്ചു. റസലോഫിന് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തിക്കൊണ്ട്, അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയചിത്രം ‘മാനുസ്ക്രിപ്റ്റസ് ഡോണ്ട് ബേണ്‍’ മൂവിലവേഴ്സ് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കും. മലയാളം സബ് ടൈറ്റിലുകളോടെയുള്ള പ്രദര്‍ശനം മെയ് 11 വൈകുന്നേരം 5 മണിക്ക് നടക്കും.