വടകര: ചെറുകിട മേഖലയെ തുടച്ച് നീക്കാന്‍ കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്ന സമീപനം സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. സര്‍ക്കാരുകളുടെ ഈ സമീപനത്തെതുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഒരു ലക്ഷം കടകള്‍ പൂട്ടിയതായി അദ്ദേഹം വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു.
വ്യാപാര മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ഇഞ്ചും മുന്നോട്ട് പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ പഠിക്കാതെയാണ് ഓരോ ഉത്തരവുമിറക്കുന്നത്. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ ഉപദ്രവിക്കുകയാണ്. സാധനങ്ങള്‍ പ്ലാസ്റ്റിക്ക് കവറില്‍ പാക്ക് ചെയ്താണ് കടകളില്‍ എത്തുന്നത്. അതിന് തടസമില്ല. ഇത്തരം സാധനങ്ങള്‍ ഉപഭോക്താവിന് ഒരുകവറിലിട്ട് തല്കാന് പാടില്ലെന്നാണ് നിയമം. പ്ലാസ്റ്റിക്ക് ഉല്പാദം നിര്‍ത്താന്‍ ഇവര്‍ തയ്യാറാകുന്നുമില്ല.-രാജു അപ്സര കുറ്റപ്പെടുത്തി. വര്‍ക്കിംഗ് പ്രസിഡന്റ് പി.കുഞ്ഞാവുഹാജി, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറര്‍ എസ്.ദേവരാജന്‍, വൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഷറീഫ്, ജില്ലാ പ്രസിഡന്റ് അഹമ്മദ് മുത്തേടത്ത്, വടകര മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.അബ്ദുള്‍സലാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്തേക്ക് നടത്തുന്ന വ്യാപാര സംരക്ഷണ ജാഥക്ക് വടകരയില്‍ സ്വീകരണം നല്കി.