വള്ളിയാട്: വള്ളിയാട് എം എൽ പി സ്കൂളിൽ വായനവാരാചരണവുമായി ബന്ധപ്പെട്ട് ‘അമ്മ വായന’ പരിപോഷണ പദ്ധതി ഉദ്ഘാടനം ചെയ്തു. വായനയുടെ ലോകത്തിലേക്ക് കുട്ടികളെ എത്തിക്കാൻ അമ്മമാരുടെ വായനയിലൂടെ കഴിയും എന്ന ചിന്തയുടെ സാക്ഷാത്കാരമാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
അമ്മവായന. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ജസ്ന ആർ നിർവഹിച്ചു. ലൈബ്രറി ക്ലബ് കൺവീനർ ബേബി ഷംന ചടങ്ങ് നിയന്ത്രിച്ചു.രണ്ടാം ക്ലാസിലെ മുഹമ്മദ് സഫ് വാൻ്റെ ഉമ്മ സുനൈബ യാണ് ആദ്യ പുസ്തകം ഏറ്റ് വാങ്ങിയത് .മറ്റു രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.