വടകര: മൂവിലവേഴ്സ് വടകരയുടെ പ്രതിമാസ ചലച്ചിത്ര പരിപാടിയില്‍ പ്രസിദ്ധ ജപ്പാനീസ് സംവിധായകന് കൊറീദയുടെ ‘മോണ്‍സ്റ്റര്‍’ പ്രദര്‍ശിപ്പിക്കും. ഫെബ്രവരി ആറിന് വൈകുന്നേരം 5.30ന് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. തിരുവനന്തപുരം, കാന്‍ ചലച്ചിത്ര മേളകളില്‍ ചര്‍ച്ചാവിഷയമായ ‘മോണ്‍സ്റ്റര്‍’ മലയാളം സബ് ടൈറ്റിലുകളോടെയാണ് വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നത്.