വില്യാപ്പള്ളി: ആര്‍ജെഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ല്യാപ്പള്ളി ടൗണില്‍ മഴക്കാല ശുചീകരണം നടത്തി. മാലിന്യം നീക്കം ചെയ്യുകയും ഓടകള്‍ ശുചീകരിക്കുകയും ചെയ്തു. ആര്.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം ആയാടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. വിനോദ് ചെറിയത്ത്, കൊടക്കലാണ്ടി കൃഷ്ണന്, മലയില്‍ ബാലകൃഷ്ണന്, എം.ടി.കെ. സുരേഷ്, രാജേഷ് മലയില്‍, വി.സി.കുമാരന് എന്നിവര്‍ സംസാരിച്ചു. പി.പി.രമേശന്, സച്ചിന് വില്ല്യാപ്പള്ളി, എം.ടി.കെ. സുധീഷ്, ഒതയോത്ത് പുഷ്പ,
സി.എം. ഗംഗാധരന്, കെ.കെ.ശ്രീജിത്ത്, റിനീഷ്, പറക്കോട്ടൂര്‍ രവി എന്നിവര്‍ നേതൃത്വം നല്കി.