പുറമേരി: റോഡില്‍ നിന്ന് കളഞ്ഞ് കിട്ടിയ പണം ഉടമക്ക് കൈമാറി വനിത ഉള്‍പ്പെടെയുള്ളവര്‍ മാതൃകയായി. കുനിങ്ങാട് പുറമേരി റോഡില്‍ നിന്നാണ് പുറമേരി വനിതാ ബാങ്കിലെ കലക്ഷന്‍ ഏജന്റ് മാണിക്കോത്ത് രമ്യ, ഫാമിലി സൂപ്പര്‍മാര്‍ക്കറ്റ് ഉടമ രാജന്, വൃന്ദാവനം ഓട്ടോ ഡ്രൈവര്‍ മുല്ലേരി രാജേഷ് എന്നിവര്‍ക്ക് റോഡില്‍ നിന്ന് വിവിധ ഇടങ്ങളില്‍ നിന്നായി പണം കളഞ്ഞു കിട്ടിയത്. ഇവര്‍ പണം നാദാപുരം പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പണത്തിന്റെ ഉടമ മന്‍സൂറിന് പോലീസിന്റെ സാന്നിധ്യത്തില്‍ പണം കൈമാറി