വടകര: ഏറാമലയിലെ കുന്നുമ്മക്കര ശ്രീ മൊയിലോത്ത് ക്ഷേത്ര പ്രതിഷ്ഠാ കര്‍മം 20ന് നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീര്‍ണിച്ചുപോയ ഈ ദേവസ്ഥാനം പുനര്‍നിര്‍മിച്ച് ശ്രീകോവിലുകളില്‍ യഥാവിധി പ്രതിഷ്ഠ നടത്താനാണ് തീരുമാനം.
പകല്‍ 12 നും 12.20 നും മധ്യേ ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടക്കും. ഇതിന്റെ ഭാഗമായി 19 ന് രാവിലെ കലവറ നിറയ്ക്കല്‍, വൈകീട്ടും 20 ന് രാവിലെയും വിവിധ പൂജകള്‍, പ്രതിഷ്ഠാ കര്‍മത്തിന് ശേഷം കലശാഭിഷേകം, പ്രസാദ ഊട്ട്, വൈകുന്നേരം നിറമാല, ദീപാരാധന, തായമ്പക എന്നിവയും ഉണ്ടായിരിക്കും.
വൈകുന്നേരം ആധ്യാത്മിക സദസില്‍ ശബരിമല മുന്‍ മേല്‍ശാന്തി ജയരാമന് നമ്പൂതിരിപ്പാട് പ്രഭാഷണം നടത്തും. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി.എന്‍.കെ.ശശീന്ദ്രനെ ചടങ്ങില്‍ ആദരിക്കും. വി.പി.രവീന്ദ്രന് പ്രസിഡന്റായും എ.പി.രാജേന്ദ്രബാബു സെക്രട്ടറിയായും ടി.ടി.മനോജന് ട്രഷററുമായുള്ള കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് എം.സി.രാജഗോപാല്‍, കണ്‍വീനര്‍ കെ.പി.ബാബു, എ.പി.രാജേന്ദ്രബാബു, അജിത്ത് ആയാട്ട് എന്നിവര്‍ പങ്കെടുത്തു.