കൊച്ചി: സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന ടിടിഇ കെ.വിനോദിന് ആദരാഞ്ജലി അര്‍പിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ ടിടിഇ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ചത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
ചെറുപ്പം മുതലേ നടന് ആകണമെന്ന ആഗ്രഹം വിനോദിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജോലി സമയങ്ങള്‍ക്കിടയിലും വിനോദ് അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയില്ല. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. വിനോദ് 15 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സഹപാഠിയായ ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെയാണ് വിനോദ് അഭിനയരംഗത്ത് എത്തിയത്. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ എറണാകുളം-പട്ന എക്സ്പ്രസിലാണ് ദാരുണ സംഭവം നടന്നത്.