കൊയിലാണ്ടി: യുവജനങ്ങളുടെ നല്ല ഭാവിക്കായി മോദിസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മേജര്‍ രവി പറഞ്ഞു. എന്‍ഡിഎ കൊയിലാണ്ടി മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വര്‍ഷമായി അഭിമാനകരമായാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നത്. മോദിയുടെ ഭരണത്തില്‍ വിദേശത്ത് ഇന്ത്യന്‍ പാസ്പോര്‍ട്ടിന് മുമ്പെങ്ങും ഇല്ലാത്ത ആദരവും അഭിമാനവുമാണ് ലഭിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. അതിര്‍ത്തിയില്‍ നില്ക്കുന്ന ധിര ജവാന്മാര് അഭിമാനത്തോടെയാണ് ഇന്ന് ജോലി ചെയ്യുന്നത്. ശക്തനായ ഭരണാധികാരി രാജ്യം ഭരിക്കുന്നതിനാലാണ് ഇത് സാധ്യമായത്. യുവജനതയ്ക്കാണ് മോദി വലിയ പ്രധാന്യം നല്‍കുന്നത്. സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കണമെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജയിക്കണം. വന്‍ ഭൂരിപക്ഷത്തില്‍ മോദി സര്‍ക്കാര്‍ തിരിച്ചു വരുമ്പോള്‍ വടകരയില്‍ നിന്ന് പ്രഫുല്‍ കൃഷ്ണന് വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കെ പി മോഹനന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന്, ടി പി സുല്‍ഫത്ത്, വി കെ ജയന്, പി പി മുരളി, വി സത്യന്, ജയ്കിഷ്, ഏ കെ ബൈജു, വായനാരി വിനോദ്, ഇ മനിഷ്, സന്തോഷ് കാളിയത്ത്, അതുല്‍ പെരുവട്ടൂര്‍, കെ വി സുരേഷ്, എ വി നീധിന്, അഭിരാം, രാജീവന് കെസി, രത്നാകരന് എന്നിവര്‍ സംസാരിച്ചു.