വടകര: ഫാസിസ്റ്റ് നയങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒറ്റക്കെട്ടാണെന്നും ജനവിരുദ്ധ വികസനവിരുദ്ധ നിലപാടുകളാണ് ഇരുവരും തുടരുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും ജനാധിപത്യ ധംസ്വനങ്ങള്ക്കുമെതിരെയുമുള്ള സമരാഗ്നി പ്രക്ഷോഭ യാത്രക്ക് വടകരയില്‍ നല്കിയ സ്വീകരണ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയും സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്തിനെതിരെയും സമരം നയിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ തല്ലിച്ചതച്ച് ആത്മവീര്യം ഇല്ലാതാക്കാം എന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. തന്റെ കൈകള്‍ ശുദ്ധമാണെന്ന് സഭയില്‍ പ്രസംഗിച്ച മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ലക്ഷങ്ങള്‍ മുടക്കി പ്രമുഖ അഭിഭാഷകനെ വരുത്തി കേസ് വരാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം-ബി.ജെ.പി ബാന്ധവം അനുദിനം മറനീക്കി പുറത്ത് വരികയാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പേരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് എന്നും മുമ്പിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എം.പി.മാരായ കെ.മുരളിധരന്, എം.കെ.രാഘവന്, ജെ.ബി.മേത്തര്‍, ടി.സിദിഖ് എംഎല്‍എ, യുഡിഎഫ് ചെയര്മാന് കെ.ബാലനാരായണന്‍, കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസ്, കെ.ജയന്ത്, മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, കെപിസിസി മുന്‍ സെക്രട്ടറി ഐ.മൂസ,
കോട്ടയില്‍ രാധാകൃഷ്ണന്, യുഡിഎഫ് കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, പി.എം.ജോര്‍ജ്ജ്, ഡിസിസി സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്, സതീശന് കുരിയാടി എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കളായ രത്നവല്ലി, വി.എം.ചന്ദ്രന്, കെ.ടി.ജയിംസ്, അഡ്വ.സി.വത്സലന്‍, പ്രമോദ് കക്കട്ടില്‍, മഠത്തില്‍ നാണു, മുനീര്‍ എരവത്ത്, ബാബു ഒഞ്ചിയം, മഠത്തില്‍ ശ്രീധരന്, രാജേഷ് കീഴരിയൂര്‍, വിനോദന്‍, കെ.പി.രാജന്, ഹബിബ്, ശ്രീജേഷ് ഊരത്ത്, മോഹനന് പാറക്കടവ്, ദുല്‍ ഖിഫ് വി പി, ഗൗരി പുതിയെടുത്ത് മുതലായവര്‍ സംബന്ധിച്ചു.
-ആനന്ദന് എലിയാറ