വളയം: രക്തസാക്ഷി എം.കെ സുകുമാരൻ്റെ ഇരുപത്തി ഏഴാമത് രക്തസാക്ഷി വാർഷികദിനം സി.പി.ഐ.എം നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വളയം ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് ഉദ്ഘാടനം ചെയ്തു. എം പി വാസു അധ്യക്ഷനായി. എം ദിവാകരൻ സ്വാഗതം പറഞ്ഞു. വിപി
കുഞ്ഞികൃഷ്ണൻ, സി എച്ച് മോഹനൻ, കെ പി പ്രദീഷ് എൻ പി കണ്ണൻ ,കെ എൻ ദാമോദരൻ, കെ വിനോദൻ ഒ ടി അബ്ദുള്ള എന്നിവർ സംസാരിച്ചു. രാവിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും മരാങ്കണ്ടി വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.