മയ്യന്നൂര്‍: വില്യാപ്പള്ളി എംജെ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മയ്യന്നൂരിലെ സെല്‍ഫ് ഫിനാന്‍സിങ് ഹയര്സെക്കന്ററിയില് പ്ലസ് വണിനു ചേരാന്‍ അവസരം.
ബയോളജി സയന്‍സ്, കംപ്യൂട്ടര്‍ കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിലായി 150 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പഠന സൗകര്യം ലഭിക്കുന്നു. സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ലാബ് സൗകര്യം അടക്കം എല്ലാ പാഠ്യ-പാഠ്യേതര സംവിധാനങ്ങളും ലഭ്യമാണ്. ഇക്കഴിഞ്ഞ പരീക്ഷയില്‍ സയന്‍സില്‍ 97%, കൊമേഴ്സില്‍ 84.6% വിദ്യാര്‍ഥികള്‍ വിജയിച്ചു. കൊമേഴ്സില്‍ 1200 ല്‍ 1181 മാര്‍ക്ക് വാങ്ങിയ അയിഷ ഷംസീന് ആണ് സ്കൂള്‍ ടോപ് സ്കോറര്‍.
നേരത്തെ എംജെ ഹൈസ്കൂള്‍ കോമ്പൗണ്ടിലായിരുന്ന സ്ഥാപനം മെച്ചപ്പെട്ട സൗകര്യങ്ങളോടെ രണ്ടു വര്‍ഷമായി മയ്യന്നൂരിലെ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. പിന്നിട്ട വര്‍ഷങ്ങളില്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠനം തുടരുന്നുണ്ട്. ഏറെക്കാലത്തെ പ്രവൃത്തി പരിചയമുള്ള അധ്യാപകരുടെ കൂട്ടായ്മയാണ് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കു പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ക്ലാസുകളിലേക്ക് അഡ്മിഷന് നടന്നുവരുന്നു. ജൂലൈ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 8129229730, 7736793488.