പേരാമ്പ്ര: നൊച്ചാടിനടുത്ത് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വാളൂര്‍ കുറുങ്കുടിമീത്തല്‍ അനു (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ന് വീട്ടില്‍ നിന്ന് പോയതായിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഇന്ന് രാവിലെ 11 മണിക്കാണ് അര്‍ധനഗ്നയായ നിലയില്‍ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. സമീപത്ത് പുല്ലരിയാനെത്തിയവരാണ് തോട്ടില്‍ മൃതദേഹം കണ്ടത്. പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. ആര്‍ഡിഒ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.