കോഴിക്കോട്: മത്സ്യഫെഡ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘മികവ് 2024’ പരിപാടിയില്‍ മത്സ്യ തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. ആധുനിക സാങ്കേതികവിദ്യയുടെ വികാസത്തിന് അനുസരിച്ചുള്ള നൂതന കോഴ്സുകള്‍ സാധ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാറെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.
സമുദ്രപഠന മേഖലയില്‍ രാജ്യത്താദ്യമായി ഒരു സര്‍വകലാശാല തുടങ്ങിയത് കേരളത്തിലാണ്. ഇവിടത്തെ കോഴ്സുകളില്‍ 20 ശതമാനം സീറ്റ് മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്കായി പ്രത്യേകം സംവരണം ചെയ്തിട്ടുണ്ട്. മത്സ്യമേഖലയിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ മന്ത്രി ശ്ലാഘിച്ചു.
പരിപാടിയില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മത്സ്യ ഫെഡ് ചെയര്മാന് ടി മനോഹരന്, ഭരണസമിതി അംഗം വി കെ മോഹന്‍ദാസ്, വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീശന് ടി വി, ഫിഷറീസ് അസി. രജിസ്ട്രാര്‍ വിദ്യാധരന് കെ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ മനോജ് ഇ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.