കീഴൽ: കീഴൽ യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് മില്ലറ്റ് പുസ്തകങ്ങൾ നൽകി.
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മില്ലറ്റ് അവബോധം നൽകാൻ പ്രയോജനപ്രദമാകുന്ന രീതിയിൽ മില്ലറ്റ് പുസ്തകങ്ങൾ നൽകി. കീഴൽ യുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഷക്കീർ പുത്തൻപുരയിൽ ആണ് സ്കൂൾ ലൈബ്രറിയിലേക്കും മുഴുവൻ ക്ലാസ് റൂം ലൈബ്രറികളിലേക്കും മില്ലറ്റ് പുസ്തകങ്ങൾ
സംഭാവന ചെയ്തത്. പരിപാടി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾ സംഭാവന ചെയ്ത പ്രവാസിയായ പൂർവ്വ വിദ്യാർത്ഥി ഷക്കീറിന്റെ മകളും സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ സജ ഷെറിൻ പുസ്തകങ്ങൾ കൈമാറി. സ്കൂൾ ലീഡർ ആലാപ് ജീവൻ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് കെ എസ് ജയന്തി അധ്യക്ഷത വഹിച്ചു. മില്ലറ്റ് പ്രചാരകൻ വടയക്കണ്ടി നാരായണൻ മുഖ്യാതിഥിയായി. പി പ്രവീൺ ,കെ ശ്രീജൻ, പി രമേശൻ പി , അർജുൻ പി . എസ് തുടങ്ങിയവർ സംസാരിച്ചു.