തിരുവവന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുമ്പോഴും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ പ്രവചനം. ഏപ്രില്‍ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍െ അറിയിപ്പ്. ഇന്നും നാളെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും 12,13 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നുമാണ് പ്രവചനം.
ഇടിമിന്നല്‍ സാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ വേനല്‍ മഴയെത്തുമെങ്കിലും സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളില്‍ ശനിയാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം തീരദേശവാസികള്‍ മാറി താമസിക്കണമെന്നും അറിയിപ്പില്‍ പറയുന്ന