വടകര: മേമുണ്ട മഠം നാഗ ക്ഷേത്രം ആയില്യം ആഘോഷം 17 മുതൽ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്നു ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് ആറിന് സർപബലി, രാത്രി ഏഴിന് സാംസ്കാരിക സന്ധ്യ, രാത്രി എട്ടിന് ചാക്യാർ കൂത്ത്, 18ന് വൈകിട്ട് ആറരക്ക് അഷ്ടപതി, രാത്രി എട്ടിന് സോങ് വിത്ത് സുലൈമാനി, 19ന് രാത്രി ഏഴിന് ഓട്ടൻ തുള്ളൽ, എട്ടരക്ക് ഭജൻസ്, 20ന് രാത്രി ഏഴിന് നൃത്തസന്ധ്യ, എട്ടിന് നാടക നടൻ അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന നാടകം ചക്കരപ്പന്തൽ. 21ന് രാവിലെ ഒമ്പതു മുതൽ കലവറ നിറക്കൽ, രാത്രി ഏഴരക്ക് ഗ്രാമോത്സവം. 22 ന് രാത്രി
ഏഴിന് കളമെഴുത്തും നാഗപ്പാട്ടും. 23 ന് പകൽ 12ന് അന്നദാനം, വൈകിട്ട് ആറിന് മഹാ സർപ്പബലി, ഏഴിന് കഥാ പ്രസംഗം, രാത്രി എട്ടിന് പിലാത്തറ ലാസ്യ അവതരിപ്പിക്കുന്ന കാരികുരുക്കൾ നൃത്താവിഷ്കാരം എന്നിവ ഉണ്ടാവും. നാഗക്ഷേത്രം സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം 24ന് നടക്കും. മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനാവും. വാർത്താ സമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ എം.എം.ദിനേശൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി രവി പുത്തൂർ, ട്രസ്റ്റിബോർഡ് മെമ്പർ കെ.ടി.ഹരീന്ദ്രൻ, ഒ.പി.രാജൻ, എൻ. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.