നരിപ്പറ്റ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ നേതാവുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ നാലാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഈ മാസം 28 ന് കോഴിക്കോട്് നടക്കുന്ന അനുസ്മരണ സമ്മേളനം വിജയിപ്പിക്കാന്‍ ആര്‍ജെഡി നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ആര്‍ജെഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വി.കെ.പവിത്രന് അധ്യക്ഷത വഹിച്ചു. കെ.സി.വിനയകുമാര്‍, ടി.മഹേഷ്, കെ.സി.കൃഷ്ണന്, വി.കെ.അശോകന്, കെ.സി.സുരേന്ദ്രന്, എന്‍.പി.സുമേഷ്, കെ.സി.സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ജെഡി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി കെ.സി.കൃഷ്ണന് (പ്രസിഡന്റ്), എന്‍.പി.സുമേഷ് (വൈസ് പ്രസി), വി.കെ.അശോകന് (സെക്രട്ടറി), കെ.സി.സുമേഷ് (ജോ. സെക്രട്ടറി), കെ.സി.സുരേന്ദ്രന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു