കോഴിക്കോട്: എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് മൂന്നിന് നടക്കുന്ന റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ യോഗം ഫെബ്രുവരി 24 പകല്‍ മൂന്നിന് കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ ഓരോ റസിഡന്റ്സ് അസോസിയേഷനില്‍ നിന്ന് രണ്ടുപേര്‍ വീതം പങ്കെടുക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2371916, 2371799.