വടകര: എം.യു.എം. ഹയർ സെക്കണ്ടറി വിഭാഗം എൻ. എസ്. എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ തരത്തിലുള്ള ഔഷധ ചെടികൾ നട്ടുപിടിപ്പിച്ച് ക്യാമ്പസിൽ ഉദ്യാനം നിർമിച്ചു. പ്രധാനമായും വേപ്പ്, തുളസി , ശതാവരി, ശംഖ് പുഷ്പം , കറ്റാർവാഴ , പനി കൂർക്ക തുടങ്ങിയ ഔഷധ ചെടികളാണ് ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചത്. സ്കൂൾ മാനേജർ എം.പി. അബ്ദുൾ കരീം ഉദ്യാനം ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷാഹിമ . കെ.പി.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
വളണ്ടിയർമാർക്ക് ഫല വൃക്ഷ തൈകൾ കൈമാറ്റം നടത്തി. ശേഷം നടന്ന പരിസ്ഥിതി ദിന സെമിനാറിലും, പരിസ്ഥിതി ദിന ക്വിസ് മത്സരത്തിലും അധ്യാപകരായ അദീബ് അഹമ്മദ്, ഹംസ എൻ.പി. ഫെമിന.എം. ഹൃദ്യ എൽ നാഥ് , അമൃത.കെ. സജ്ന. പി. അനുശ്രീ. വളണ്ടിയർലീഡർ ശുക്ര എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഇൻ ചാർജ് ഹാജറ .കെ.കെ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ അബ്ദുൾ ലത്തീഫ് സ്വാഗതവും , മുഹമ്മദ് സഹൽ നന്ദിയും പറഞ്ഞു.