ആയഞ്ചേരി: ലോക വനിതാ ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മെഡിക്കൽ കിറ്റ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ.സുരേന്ദ്രൻ കൈമാറി. ലോകത്തിലെ സ്ത്രീകൾ സമസ്ത മേഖലകളിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്നത് അഭിനന്ദനാർഹമാണ്. നല്ലൊരു നാടിനെ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകൾ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-c.jpeg?resize=500%2C500&ssl=1)
വഹികുന്ന പങ്ക് ഏറ്റവും മഹത്തരമാണെന്നും മെമ്പർ പറഞ്ഞു. വികസന സമിതി കൺവീനൽ അക്കരോൽ അബ്ദുള്ള, എള്ളോടി പ്രകാശൻ, മേറ്റ് മാരായ മോളി പട്ടേരിക്കുനി, ഷിംന കുന്നിൽ,രഷില എള്ളോടി, ദീപ്ന പുത്തൻ പുയിൽ,ദീപ തിയ്യർകുന്നത്ത് തുടങ്ങിയവരോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികളും സംബന്ധിച്ചു.