വടകര: വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനും പാർക്കൊ ഹോസ്പിറ്റൽ വടകരയും സംയുക്തമായി മെഡിക്കൽ ക്യാമ്പും ആരോഗ്യബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വടകര കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ഓഫ് പോലീസ് സി എസ് ദീപു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാർക്കൊ ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറക്ടർ പിപി അബൂബക്കർ ഹാജി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
മുഖ്യാതിഥിയായി. വടകര നഗരസഭ കൗൺസിലർ പിവി ഹാഷിം അധ്യക്ഷനായി. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. കൽപന ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു. പിവി പ്രശാന്ത്, എൻ അബ്ദുൽസലാം, കളത്തിൽ പീതാംബരൻ, ടികെ അബ്ദുൽകരീം, പിവി മുഹാജിർ എന്നിവർ സംസാരിച്ചു. എൻ എ നവനീത് സ്വാഗതവും കെപി ശരത് നന്ദിയും പറഞ്ഞു.