വില്യാപ്പള്ളി: യുഎസ്എസ് പരീക്ഷയില്‍ മയ്യന്നൂര്‍ എംസിഎം യുപി സ്കൂളിനു മിന്നും വിജയം. തോടന്നൂര്‍ ഉപജില്ലയില്‍ രണ്ടാമത് എന്ന നേട്ടവും സ്കൂള്‍ സ്വന്തമാക്കി. പത്ത് പേരാണ് സ്കോളര്‍ഷിപ്പുമായി സ്കൂളിന്റെ അഭിമാനമായത്.
ഹയ മന്‍സൂര്‍, നിവേദ് പി, മുസ്ഫിറ, ഋതുദേവ് പി, ഫാത്തിമ റിസാന്, അസില്‍ മുഹമ്മദ്, വൈഗ എം, അര്‍ഷദ് ആരിഫ്, നിള എല്‍.എസ്, ഷയാന്‍ ടി.ടി. എന്നിവര്‍ക്കാണ് യുഎസ്എസ് ലഭിച്ചത്. ഇവരില്‍ നിവേദ് പി. ഗിഫ്റ്റഡ് വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു.
ചരിത്ര വിജയം നേടിയ വിദ്യാര്‍ഥികളെ വാര്‍ഡ് മെമ്പര്‍ നസീമ തട്ടാംകുനിയില്‍, മാനേജര്‍ വരയാലില്‍ മൊയ്തു ഹാജി, ഹെഡ്മിസ്ട്രസ് എ.സി.ഹാജറ, പി.ടി.എ. പ്രസിഡന്റ് ഷഫീഖ് ചാലിയോട്ട് എന്നിവരും അധ്യാപകരും അഭിനന്ദിച്ചു.