എടച്ചേരി: എടച്ചേരി നോര്‍ത്ത് ചുണ്ടയില്‍ മരുന്നോളി ഗോപാലക്കുറുപ്പ് (80)അന്തരിച്ചു. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സിപിഎം ചുണ്ടയില്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ജനപ്രിയനായ റിട്ടയേര്‍ഡ് വില്ലേജ് മാനായിരുന്നു. ഭാര്യ: പത്മിനി. മക്കള്‍: എം.സുരേഷ് ബാബു (സിപിഎം ചുണ്ടയില്‍ ബ്രാഞ്ച് സെക്രട്ടറി, എടച്ചേരി സര്‍വീസ് സഹകരണ ബേങ്ക്), ശ്രീജിത്ത് (സെക്യൂരിറ്റി സ്റ്റാഫ് ഒഞ്ചിയം സര്‍വീസ് സഹകരണ ബേങ്ക്), ശ്രീജ. മരുമക്കള്‍: ജലജ പുതുപ്പണം (ദാറുല്‍ ഹുദാ സ്കൂള്‍ നാദാപുരം), റീന (കീഴല്‍ മുക്ക്). സംസ്കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍