വില്ല്യാപ്പള്ളി: കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ഭീകര വിരുദ്ധ പ്രതിജ്ഞയെടുക്കലും നടത്തി. മേമുണ്ടയില്‍ നടന്ന പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് കാവില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.പി.ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. വി.ചന്ദ്രന്, എന്‍.ബി.പ്രകാശ് കുമാര്‍, പൊന്നാറത്ത് മുരളീധരന്, ശാലിനി.കെ.വി, വി.കെ.പ്രകാശന്, അമീര്‍.കെ.കെ, അജ്മല്‍ മേമുണ്ട, ഷക്കീബ്.എം.കെ, പ്രവീണ്‍ മേമുണ്ട എന്നിവര്‍ പ്രസംഗിച്ചു