വാണിമേൽ: വിലങ്ങാട് മലയങ്ങാട് വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടാന ശല്യത്തിനെതിരെ വിലങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. വിലങ്ങാട് ടൗണിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ഫോറസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച് കുറ്റ്യാടി സർക്കിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. കാട്ടാന ഉൾപ്പാടെ വന്യമൃഗ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-k.jpeg?resize=500%2C500&ssl=1)
ശല്യം നേരിടുന്ന മലയോര കർഷകർ നേരിടുന്ന ഭീഷണിക്ക് നേരെ അധികൃതരും, സർക്കാരും തുടരുന്ന മൗനം അങ്ങേയറ്റം അപകടകരമെന്ന് പ്രമോദ് കക്കട്ടിൽ പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ. കെ മുത്തലിബ് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ജോസ് ഇരുപ്പാക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, ജയേഷ് കുമാർ, അർജ്ജുൻ കായക്കൊടി, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി സുശാന്ത് വളയം, സുനിൽ കാവുന്തറ, ബിപിൻ തോമസ്, തോമസ് മാത്യു,ഷിജിൻ ലാൽ, ലാലു, ഡോൺ കെ തോമസ്, സിദ്ധാർഥ് എന്നിവർ സംസാരിച്ചു. നിധിൻ മുരളി, ലിബിത്ത് കെ,സജീർ,മാർട്ടിൻ ടോംസ്, ബോബി ജോർജ്ജ്,ലത്തീഫ് കുണ്ടിൽ, ജിബിൻ നേതൃത്വം നൽകി.