വടകര: ചോറോട് മാങ്ങോട്ട്പാറയിലെ മുതിര്‍ന്ന സിപിഎം ബ്രാഞ്ച് മെമ്പറും തോട്ടക്കാട്, കാര്യാട്ട് മിച്ചഭൂമി സമരവളണ്ടിയറുമായിരുന്ന പി.വി.പി.വാസു (77) അന്തരിച്ചു. ഭാര്യ: ലീല ( മാങ്ങോട്ടുപാറ ബ്രാഞ്ച് മെമ്പര്‍). മക്കള്‍: ബിനേഷ്, ബിനില (മടപ്പള്ളി). മരുമക്കള്‍: റെനിഷ (തിരുവള്ളൂര്‍), രാജീവന് (യുഎല്‍സിസിഎസ് മടപ്പള്ളി). സഹോദരങ്ങള്‍: രാഘൂട്ടി, നാരായണന്, ജാനു.