കുറ്റ്യാടി: വിജയിച്ച ഷാഫിയെ കാണാനുള്ള വയോധികയുടെ ആവേശവും വാക്കും വൈറലാകുന്നു. വെള്ളിയാഴ്ച വൈകീട്ട് ഷാഫി പറമ്പില്‍ കുറ്റ്യാടി എത്തുമെന്നറിഞ്ഞാണ് തൊട്ടടുത്ത പ്രദേശമായ ഊരത്ത് കമ്മന താഴ നിന്ന് വയോധികയായ മന്ദിയമ്മ വന്നത്. അവരുടെ ആവേശം കണ്ട് ഒരു പ്രവര്ത്തകന് വീഡിയോയില്‍ പകര്‍ത്തിയതോടെ നാടറിഞ്ഞു. ഷാഫിയെ കാണാന്‍ എത്തിയതാണോ എന്ന് ചോദിച്ചപ്പോഴാണ് ആവേശത്തോടെ കാര്യങ്ങള്‍ പറയുന്നത്. വിജയത്തിനായി അമ്പലത്തില്‍ പ്രാര്ഥിച്ചതായും ഉറക്കില്ലായിരുന്നെന്നും ഇപ്പോള്‍ കരച്ചില് വരുന്നതായും മന്ദിയമ്മ പറയുന്നുണ്ട്. പ്രചാരണത്തിന് വന്നപ്പോള്‍ ഷാഫി അമ്മേ എന്ന് വിളിച്ച് തോളില്‍ തട്ടിയത് മറക്കാനാവുന്നില്ലെന്ന് ഏറെ സന്തോഷത്തോടെ മന്ദിയമ്മ പറയുന്നു. ഈ വീഡിയോയാണ് ജില്ലക്കകത്തും പുറത്തും വിദേശത്ത് പോലും പ്രചരിക്കുന്നത്. ഇവരെ നേരില്‍ കാണാന്‍ ഷാഫി പിന്നീട് വീട്ടില്‍ പോകുന്നുണ്ട്.
യുഡിഎഫ് നേതാക്കള്‍ ഇത് ഫേസ്ബുക്കില്‍ ഇട്ടതോടെ വലിയ തോതിലുള്ള പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.
പി.കെ.രാധാകൃഷ്ണന്