വടകര: പ്രമുഖ ശാസ്ത്ര പരിസ്ഥിതി പ്രവർത്തകനും ഈ വർഷത്തെ സംസ്ഥാന സർക്കാറിൻ്റെ പരിസ്ഥിതി മിത്രം പുരസ്കാര ജേതാവുമായ മണലിൽ മോഹനനെ പുതുപ്പണം പൗരാവലിയും, ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് ആദരിച്ചു. കേരള സർക്കാറിൻ്റെ പരിസ്ഥിതി കാലാവസ്ഥാ ഡയറക് റ്ററേറ്റ് ഏർപെടുത്തിയ പുരസ്കാരം ഇക്കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി യിൽ നിന്ന് ഏറ്റുവാങ്ങിയത്. പുതുപ്പണം ചീനംവീട് യു.പി സ്കൂളിൽ
ചേർന്ന സ്നേഹാദരം പരിപാടി വടകര നഗരസഭ വൈസ് ചേർമാൻ പി.കെ സതീശൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കൗൺസിലർ ബി.ബാജേഷ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് അശോകൻ ഇളവനി മുഖ്യപ്രഭാക്ഷണം നടത്തി. രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രവർത്തകരും ഫലവൃക്ഷ തൈകൾ കൈമാറിയാണ് ചടങ്ങിൽ പങ്കാളികളായത്. തുടർന്ന് ചീനം വീട് സ്കൂൾ
കോമ്പൗണ്ടിൽ ഫലവൃക്ഷ തൈകൾ നട്ടു. പരിപാടിയിൽ പങ്കെടുത്ത നാട്ടുകാർക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പരിപാടിയിൽ സി.കെ കരീം, സഫീർ കാന്തിലാട്ട്, കെ. കുഞ്ഞിക്കണ്ണൻ, എം.പി അബ്ദുൾ കരീം, സി.പി ചന്ദ്രൻ, സജിത മണലിൽ, പി. പി സുനിൽകുമാർ, വിനീത കെ.വി, രാജൻ പി, ടി.ടി വത്സൻ, റീന വി.കെ ഹരിദാസൻ, പ്രസാദ് ടി.ടി എന്നിവർ സംസാരിച്ചു. മണലിൽ മോഹനൻ മറുപടി പ്രസംഗം നടത്തി. കെ.വി വത്സൻ സ്വാഗതം പറഞ്ഞു.