കടമേരി: പുതിയ അധ്യായന വർഷം ആരംഭിക്കാനിരിക്കെ പാഠ്യ- പാഠ്യേതര രംഗത്ത് നൂതനാശയങ്ങൾ പ്രാവർത്തികമാക്കാനും വിദ്യാലയാന്തരീക്ഷം ജീവസുറ്റമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുന്നതിനും വേണ്ടി കടമേരി എം.യു.പി. സ്കൂൾ അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. എം. യു.എസ്.എം. മാനേജിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയഞ്ചേരി മെഡോ വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്കൂൾ മാനേജർ കാട്ടിൽ മൊയ്തു ഉദ്ഘാടനം ചെയ്തു. അധ്യാപകരാണ് ഒരു വിദ്യാലയത്തിന്റെ നട്ടെല്ല്. ഒരു യഥാർത്ഥ വിദ്യാഭ്യാസ സ്ഥാപനം അവിടെയുള്ള അധ്യാപകരുടെ അഭിനിവേശവും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/GVP-MAll-VATAKARA.jpeg?resize=849%2C600&ssl=1)
വൈദഗ്ദ്ധ്യവും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളുടെയും വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക നിലവാരങ്ങളുടെയും വിദ്യാർത്ഥികളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അധ്യാപകർ അവരുടെ കഴിവുകളെ ഇണക്കി ചേർക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് മാനേജിങ് കമ്മിറ്റി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. കമ്മറ്റി സെക്രട്ടറി സി.എച്ച്. അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേറ്ററും ട്രെയിനറുമായ മുസ്തഫ കൊണ്ടോട്ടി, അബ്ദുൽ ഗഫൂർ മലപ്പുറം എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
ടി.കെ. നസീർ, സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, എസ്.ആർ.ജി. കൺവീനമാരായ കെ. രതീഷ്, കെ.കെ. സഫീറ, ടി. കെ.ഹാരിസ്, പി.കെ. അഷറഫ്, പി. പ്രേംദാസ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് ശരീഫ് മുടിയല്ലൂർ, പി.കെ. കുഞ്ഞബ്ദുല്ല, എം. അസീസ്, പി.കെ. ഷമീമ, എം.കെ. നൂർജഹാൻ, എൻ. മിഥുൻ, കെ.കെ. അയ്യൂബ്, സി.എച്ച്. സായിസ്, കെ.സി. ഫാസിൽ, ഫർസാന തുടങ്ങിയവർ സംസാരിച്ചു. ശില്പശാലയിൽ മുഴുവൻ അധ്യാപകരും മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികളും സംബന്ധിച്ചു.