നാദാപുരം: കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയിലുണ്ടായ റോഡ് അപകടത്തില്‍ സാരമായി പരുക്ക് പറ്റി ചികിത്സയിലായിരുന്ന ആള് മരിച്ചു. കുനിങ്ങാട് ഇരയമ്മന്‍ കണ്ടി ബിജീഷാണ് (44) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ബിജീഷ് ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. എയര്‍കണ്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനയായ എച്ച്വിഎസിആര് എംപ്ലോയീസ് അസോസിയേഷന് മെമ്പറാണ്. നാദാപുരത്ത് അറീന് കൂള്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. പിതാവ്: പരേതനായ ബാലന്. അമ്മ: ബേബി. ഭാര്യ: ജിജി. മക്കള്‍: ദേവദര്‍ശ്, ദേവശ്രീ.
സഞ്ചയനം ഞായര്‍.