അഴിയൂര്‍: ദേശീയ പാതയില്‍ അപകടാവസ്ഥയിലുളള മാഹിപാലത്തിന്റെ അറ്റകുറ്റപണി വൈകുന്നത് നാട്ടുകാരെ കഷ്ടത്തിലാക്കുന്നു. ഏപ്രില്‍ 28 ന് അടച്ച പാലം മെയ് 11 ന് തുറക്കുമെന്നാണ് അധികൃതര്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ 19 വരെ പാലം അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 19ന് തുറക്കുമോ എന്ന കാര്യത്തിലാണ് ആശങ്ക.
റോഡിലെ ടാറിങ് വൈകുന്നതാണ് പ്രശ്നം. മഴ കാരണം ടാറിങ് നടത്താന്‍ പ്രയാസം അനുഭവിക്കുന്ന അവസ്ഥയാണ് ഉള്ളത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ക്ലേശകരമായി തുടരുമോ എന്ന ചോദ്യം ഉയരുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ഉണ്ടാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.