മാഹി: മാഹി പാലത്തിന്റെ അറ്റകുറ്റ പണി ഇഴഞ്ഞ് നീങ്ങുന്നതിനാല്‍ ജനങ്ങള്‍ക്കുള്ള ആശങ്ക ദുരീകരിക്കണമെന്ന് കോണ്‍ഗ്രസ് മാഹി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പാലത്തിന്റെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണെന്ന് കോണ്‍ഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഉത്തരവാദപ്പെട്ട അധികൃതര്‍ ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കണം.
മാഹി പാലം വഴിയുള്ള യാത്രാതടസം ഒരാഴ്ച പിന്നിടുകയാണ്. മാഹി, പള്ളൂര്‍, പന്തക്കല്‍ പ്രദേശവാസികളാണ് ഏറ്റവും കുടുതല്‍ ദുരിതമനുഭവിക്കുന്നത്. മാഹി റീജിനല്‍ അഡ്മിനിസ്റ്റേറ്ററെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ മോഹനന് നേരിട്ട് കണ്ട് പാലം പ്രവൃത്തി മന്ദഗതിയില്‍ നിങ്ങുന്നതില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക അറിയിച്ചു.
പറഞ്ഞ തിയ്യതിക്കപ്പുറം ഒരു കാരണവശാലും പ്രവൃത്തി നീണ്ടുപോകാതെ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്ത് തീര്‍ത്ത് വളരെ പെട്ടെന്ന് തന്നെ റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അല്ലെങ്കില്‍ ശകതമായ ജനരോഷം ഉയരുമെന്നും കോണ്‍ഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നല്കി.