എടച്ചേരി: പുതിയങ്ങാടി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് സംഗമം നടത്തി. മഹല്ല് ഖത്തീബ് എ പി എം ബാവ ജീറാനി പട്ടിണിക്കര ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് എ കെ ഹംസ ഹാജി അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മിയും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ടി.കെ അഹ്മദ്,
ചുണ്ടയിൽ മുഹമ്മദ്, യു പി മൂസ, എം മൊയ്തു ഹാജി, കുളങ്ങരത്ത് അമ്മദ് കണ്ടോത്ത് അമ്മദ് ഹാജി, കൊയാറ്റിൽ കുഞ്ഞബ്ദുല്ല, കെ മൊയ്തു, ഹാരിസ് റഹ്മാനി തിനൂർ, ശരീഫ് ഫൈസി ള്ളവട്ടൂർ, അഷ്റഫ് മുസ്ലിയാർ പന്തിപ്പൊയിൽ, എം കെ കുഞ്ഞബ്ദുല്ല മൗലവി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി ജലീൽ തുണ്ടിയിൽ സ്വാഗതവും സി എച്ച് മൊയ്തു നന്ദിയും പറഞ്ഞു.