ആയഞ്ചേരി: ഉത്സവാന്തരീക്ഷത്തിൽ നടന്ന അൽ മദ്രസ ത്തുൽ ഇസ്ലാഹിയ പ്രവേശനോത്സവം വർണ്ണാഭമായി. ഹംദാൻ വടക്കയിലിൻ്റെ ഖിറാഅത്തോടെ ആരംഭിച്ച പ്രവേശനോത്സവം ആയഞ്ചേരി മസ്ജിദുൽ ജമാൽ മഹല്ല് പ്രസിഡണ്ട് ടി. പി മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ: ജമാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/bb-3.jpg?resize=600%2C400&ssl=1)
സംവിധായകൻ ഇൻസാഫ് ആണ്ടോടി കുട്ടികളുമായി സംവദിച്ചു. പുതുതായി അഡ്മിഷന് വന്ന കുരുന്നുകളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
നേടിയവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ എം.പി.കെ അബ്ദുല്ല സ്വാഗതവും ടി. മുഹമ്മദ് ഇഖ്ബാൽ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.