അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനോത്സവം ‘മടിത്തട്ട്’ സംഘടിപ്പിച്ചു. ഓഫീസ് കോമ്പൗണ്ടിൽ നടന്ന പരിപാടി
പ്രശസ്ത പിന്നണി ഗായകൻ വി.ടി.മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാൻ കെ.എം. സത്യൻ സ്വാഗതം പറഞ്ഞു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.സന്തോഷ് കുമാർ, നുസൈബ മൊട്ടേമ്മൽ, രജിഷ കെ.വി എന്നിവർ സംസാരിച്ചു. വി.കെ.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.