വടകര: ദീര്‍ഘകാലം വടകര എംഎല്‍എയും വടകര കോ- ഓപ്പറേറ്റിവ് റൂറല്‍ ബേങ്ക് സ്ഥാപകനും പ്രമുഖ സോഷ്യലിസ്റ്റുമായ എം.കൃഷ്ണന് അനുസ്മരണം ജൂണ്‍ 25 ന് നടക്കും. ആര്‍ജെഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്ന് വൈകുനേരം ന് ടൗണ്‍ഹാളിന് സമീപത്തെ ക്രിസ് അവന്യു ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രശസ്ത സാംസ്കാരിക പ്രവര്ത്തകന് എം.എന്‍.കാരശ്ശേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.
ഇതു സംബന്ധിച്ച് ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് അഡ്വ. സി.വിനോദന്‍ അധ്യക്ഷത വഹിച്ചു.