വടകര: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും എൽ എസ് എസ്, യു എസ് എസ് , എൻ എം എം എസ് വിജയികൾക്കും നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്ക് നടത്തിയ അനുമോദനവും എംദാസൻ
എൻഡോവ്മെന്റ് വിതരണവും വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഡോ.എ കെ അബ്ദുൾ ഹക്കീം മുഖ്യാതിഥിയായി. ബേങ്ക് പ്രസിഡണ്ട് എം മുരളീധരൻ അധ്യക്ഷനായി. അസി.ഡയറക്ടർ പി
ആർ പ്രവീൺ കുമാർ, ബേങ്ക് സെക്രട്ടറി കെ എം മനോജൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി കെ ദിനിൽകുമാർ സ്വാഗതവും അസി.സെക്രട്ടറി ടി എം ഷൈജു നന്ദിയും പറഞ്ഞു.