വടകര: നീണ്ട ഇരുപത്തേഴ് വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച ജനകീയ പോസ്റ്റ്മാൻ കെ പി വിജയനെ പഴങ്കാവ് – പരവന്തല പൗരാവലിയുടെ സ്നേഹാദരം.
കാനപ്പള്ളി ബാലകൃഷ്ണൻ അധ്യക്ഷനായി. വടകര നഗരസഭാ വൈസ് ചെയർമാൻ പി.സജീവ്
കുമാർ സ്നേഹാദരപരിപാടി ഉദ്ഘാടനവും നിർവഹിച്ചു. കെ.സി. പവിത്രൻ, കെ.വി.രാജൻ, പി. അശോകൻ,പി. വിജയബാബു, കെ. സുനിൽ, രമേശൻ എന്നിവർ ആശംസയും കെ.വിജയൻ പോസ്റ്റ്മാൻ കെ. പി. വിജയനെ പരിചയപ്പെടുത്തി. എൻ. രാജൻ പൊന്നാട അണിയിച്ചു. പി.പി. ബാലകൃഷ്ണൻ സ്വാഗതവും സദാനന്ദൻ പി. നന്ദിയും പറഞ്ഞു.