കൊയിലാണ്ടി: തിക്കോടിക്കടുത്ത് പുറക്കാട് തേങ്ങാക്കൂടക്ക് തീപിടിച്ചു. കിഴക്കെ ആറ്റോത്ത് കല്യാണിയമ്മയുടെ വീട്ടിലെ അടുക്കളക്ക് മുകളിലെ തേങ്ങാക്കൂടക്കാണ് തീപ്പിടിച്ചത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തി തീ അണച്ചു. അടുക്കളയുടെ ജനലും വാതിലും തട്ടും കത്തി നശിച്ചു. ചുമരിന് വിള്ളലും വീണിട്ടുണ്ട്. അമ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഗ്രേഡ് എഎസ്ടിഒ പ്രദീപ് കെയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ
ഓഫീസര്‍മാരായ ഷിജു ടി പി, സിജിത്ത് സി, വിഷ്ണു, നിതിന്‍ രാജ്, ഹോം ഗാര്‍ഡ് ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.