വടകര: ചോറോട് ഗ്രാമപഞ്ചായത്തിൻ്റെയും വ്യവസായ വാണിജ്യ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2023-24 വർഷത്തെ ലോൺ – ലൈസൻസ് – സബ്സിഡി മേള സംഘടിപ്പിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ ലോൺ ലൈസൻസ് മേള ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സരിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ചോറോട് ഗ്രാമപഞ്ചായത്ത് ഇ ഡി ഇ അഞ്ജു സ്വാഗതം
പറഞ്ഞു. ചോറോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ ആശംസ അറിയിച്ചു. ചോറോട് കാനറാ ബാങ്ക് മാനേജർ വിപിൻലാൽ എൻ കെ പങ്കെടുത്തു. ചടങ്ങിൽ യോഗ്യരായ 7 സംരംഭകർക്ക് ലോൺ സാങ്ഷൻ ലെറ്റർ, 5 സബ്സിഡി ലെറ്റർ എന്നിവ വിതരണം ചെയ്തു. ഒരു കുടുംബം ഒരു സംരംഭം പദ്ധതിയിലേക്കു പുതിയ 2 അപേക്ഷകൾ സമർപ്പിക്കുകയും ചെറുകിട സംരംഭകർക്ക് ഉദ്യം രജിസ്ട്രേഷനും ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷനും എടുത്തു നൽകി.