അരൂര്‍: രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ അരൂരിനടുത്ത് ചേരാപുരത്ത് ഫലവൃക്ഷങ്ങള്‍ കത്തിനശിച്ചു. റിട്ട എസ്ഐ കുളക്കുനിയില് രാമകൃഷ്ണന്റെ വീട്ടു പറമ്പിലെ തെങ്ങുകള്‍ക്കും മറ്റുമാണ് തീ പിടിച്ചത്. രാത്രി എട്ടേകാലോടെയാണ് ശക്തമായ ഇടി മിന്നലുണ്ടായത്. ഉടനെ തെങ്ങുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്.