വടകര: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് അംഗങ്ങൾക്കായി
ജീവൻരക്ഷാ പരിശീലനക്ലാസ് സംഘടിപ്പിച്ചു. വടകര ക്രിസ്റ്റൽ ടവറിൽ നടന്ന പരിപാടിയിൽ അറുപതിൽപ്പരം ഡോക്ടർമാർ പങ്കെടുത്തു. വടകര ആശ ഹെൽത്ത് സെന്ററിന്റെ
എമർജൻസി വിഭാഗം മേധാവി ഡോ.മുഹമ്മദ് ടി.പി.എം.അസൈനാർ, ഡോ.മുഹമ്മദ്.കെ.കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഡോ.ഷാലു മോഹൻ സ്വാഗതവും ഡോ.നിധിൻ പ്രഭാകർ നന്ദിയും അറിയിച്ചു. ഡോ.അനിൽ സുഭാഷ്, ഡോ.ബിനീഷ്.ബി തുടങ്ങിയവർ സംസാരിച്ചു.