വടകര: വിദ്യാലയങ്ങളിൽ സി. പി. ആർ , ചോക്കിങ് അടക്കമുള്ള അടിസ്ഥാന ജീവൻ രക്ഷാ പരിശീലനവും, പ്രഥമ ശുശ്രുഷ ക്ലാസുകളും നൽകുന്നതിന്റ ഭാഗമായി അമൃത പബ്ലിക് സ്കൂളിലെ മുഴുവൻ അധ്യാപകർക്കും, ജീവനക്കാർക്കും എയ്ഞ്ചൽസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയേട്രിക്സിന്റെ സഹകരണത്തോടെ പരിശീലന പരിപാടി സംഘടിപ്പിച്ചു.എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി രാജൻ പരിപാടി ഉദ്ഘാടനം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal.jpeg?resize=600%2C600&ssl=1)
ചെയ്തു.എയ്ഞ്ചൽസ് സംസ്ഥാന ഡയറക്ടർ ഡോ. കെ.എം അബ്ദുള്ള മുഖ്യ പരിശീലകനായി. സ്കൂൾ മാനേജർ കെ.ശശിധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.എ. പി പ്രസിഡന്റ് ഡോ. എം. നൗഷീദ് അനി, ഡോ. പി. കെ. സിദ്ധാർഥൻ, ടി.കെ വിവേക് കുമാർ, പ്രിൻസിപ്പൽ സ്മിത
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ctech-institute.jpeg?resize=406%2C600&ssl=1)
നമ്പ്യാർ,ഹെഡ് മിസ്ട്രെസ് സ്മിത കൈലാസ്, സെക്രട്ടറി ലീലാ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. എമർജൻസി മെഡിക്കൽ കെയർ ട്രൈനെർ കെ. സ്വാതി, പാര മെഡിക്കൽ ജീവനക്കാരായ പി. പി. ജാസ്മിൻ, പി. വി. സരിഗ, എം. ടി. സ്നേഹ പ്രിയ, പി. കെ. സാനിയ, എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.