വടകര: കുഴഞ്ഞു വീണു മരിക്കുന്ന സംഭവങ്ങള്‍ അനുദിനം കൂടി വരുന്ന സാഹചര്യത്തില്‍ സിപിആര്‍ (കൃത്രിമ ശ്വാസോഛ്വാസം) അടക്കമുള്ള ജീവന് രക്ഷാ പരിശീലനങ്ങള്‍ പൊതു സമൂഹത്തില്‍ സമഗ്രമായി നടപ്പിലാക്കണമെന്നു വടകര തഹസില്‍ദാര്‍ എം.ജി.സുരേഷ്ചന്ദ്ര ബോസ് പറഞ്ഞു.
ജീവന്‍രക്ഷാ സംഘടനയായ എയ്ഞ്ചല്‍സ് യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തഹസില്‍ദാര്‍.
പുതുതായി ചാര്ജടുത്ത അദ്ദേഹത്തിന് എയ്ഞ്ചല്‍സ് സ്വീകരണം നല്കി. തഹസില്‍ദാരുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ എയ്ഞ്ചല്‍സ് സംസ്ഥാന ഡയറക്ടര്‍ ഡോ. കെ.എം.അബ്ദുള്ള, സ്പെഷ്യല്‍ തഹസില്‍ദാര്‍ വി.കെ.സുധീര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.കെ.ഷാജി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി.ഷാജന്, എയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി.രാജന്, ഡോ.എം.നൗഷീദ് അനി, ഡോ. ടി.പി. മുഹമ്മദ്, കെ.ഹാഷിം, കെ.ചന്ദ്രന്, പി.പി.സത്യനാരായണന്, ഡോ.എം.ടി.മോഹന്‍ദാസ്, ജോയല്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.