വടകര: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) സംഘടിപ്പിക്കുന്ന നാലാമത് വസതീയം ബില്‍ഡ് എക്സ്പോയ്ക്ക് വടകരയിൽ ശനിയാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാരായണ നഗറിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 4000 എന്‍ജിനിയര്‍മാര്‍ പങ്കെടുക്കും. നൂതനവും വ്യത്യസ്തവുമായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-hhq.jpg?resize=540%2C600&ssl=1)
നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 150 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക. ശനിയാഴ്ച്ച രാവിലെ 9.30 ന് കെ കെ രമ എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. എക്സ്പോ ചെയര്മാന് പ്രദീപ്കുമാര്‍ എന്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ കെപി ബിന്ദു മുഖ്യാതിഥിയായിരിക്കും. എക്സ്പോ ജനറല്‍ കണ്‍വീനര്‍ സികെ ഫവാസ്, കൗണ്‍സിലര്‍ അജിത ചീരാംവീട്ടില്‍, ലെന്‍സ്ഫെഡ് ജില്ലാ വൈസ് പ്രസിഡണ്ട് മുരളീധരന് പി, ലെന്‍സ്ഫെഡ് സംസ്ഥാന സ്ഥാപക പ്രസിഡണ്ട് ബിജു പികെ, വടകര ഏരിയാ ട്രഷറര്‍ എം മോഹനന് എന്നിവര്‍ സംസാരിക്കും. നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധര്‍, കരാറുകാര്‍, വ്യവസായികള്‍, ആര്‍ക്കിടെക്റ്റുകള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം ഉപകാരപ്രദമായ രീതിയിലാണ് പ്രദര്‍ശനം ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം കെട്ടിടങ്ങള്‍ തകരുന്നതും അപകട മരണങ്ങള് സംഭവിക്കുന്നതും വര്‍ധിച്ച സാഹചര്യത്തില്‍ നിര്‍മാണ സുരക്ഷ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. ശനിയാഴ്ച വൈകിട്ട് 4.30 ന് നടക്കുന്ന സെമിനാര്‍ ലെന്‍സ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഫസല്‍ കെഇ ഉദ്ഘാടനം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-f.jpeg?resize=600%2C600&ssl=1)
ചെയ്യും. ഏരിയാ സെക്രട്ടറി വിനോദ് സി അധ്യക്ഷത വഹിക്കും. ഡോ. എന്‍ എന്‍ സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച വൈകിട്ട് 4.30 ന് നിര്‍മിത ബുദ്ധിയും നാളത്തെ ലോകവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ലെന്‍സ്ഫെഡ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സിഎച്ച് ഹാരിസ് ഉദ്ഘാടനം ചെയ്യും. സ്റ്റാള്‍ ആന്റ് ഇന്റീരിയര്‍ കമ്മിറ്റി ചെയര്മാന് ഗിരീഷ് കുമാര്‍ പി അധ്യക്ഷത വഹിക്കും. ഡോ. ദാമോദര്‍ പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. തിങ്കളാഴ്ച്ച വൈകിട്ട് 3ന് ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഇനിയെന്ത്? എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ലെന്‍സ്ഫെഡ് ജില്ലാ സെക്രട്ടറി വി മനോജ് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ടിപി രാമചന്ദ്രന് അധ്യക്ഷത വഹിക്കും. എന്‍ജിനിയര്‍ ടിപി മധുസൂധനന് മുഖ്യപ്രഭാഷണം നടത്തും. ഭക്ഷണപ്രിയര്‍ക്കായി രുചിയൂറുന്ന വ്യത്യസ്ത മലബാര്‍ വിഭവങ്ങളുമായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/11/clear-vision-0.jpeg?resize=601%2C555&ssl=1)
ഫുഡ്കോര്ട്ടുമുണ്ടാകും. പ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കും. രാവിലെ 9.30 മുതല്‍ രാത്രി 8.30 മണി വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ എക്സ്പോ ചെയര്മാന് പ്രദീപ് കുമാര്‍ എന്‍, എക്സ്പോ ജനറല്‍ കണ്‍വീനര്‍ സികെ ഫവാസ്, മീഡിയ കമ്മിറ്റി ചെയര്മാന് സുരേന്ദ്രന് പിടി, മീഡിയ കണ്‍വീനര്‍ എം സജിത്കുമാര്‍, ഏരിയാ സെക്രട്ടറി വിനോദ് സി, ഏരിയാ ട്രഷറര്‍ എം മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.